Friday, 20 January 2012

ആരാണ് അല്‍മായ ശബ്ദത്തിനു പിന്നില്‍ ?

അടുത്തിടെ കിട്ടിയ ഒരു ഇ മെയില്‍ ക്ഷണം അനുസരിച്ചാണ്  ഞാന്‍ അല്മായശബ്ദമെന്ന ബ്ളോഗ് വായിക്കുവാനിടയായത്
കത്തോലിക്കാ സഭയെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ കണ്ടപ്പോള്‍ പ്രതികരിച്ചു. പക്ഷെ തിര്‍ത്തും സംസ്കാരശുന്യമായ മറു പ്രതികരണങ്ങള്‍ ലഭിക്കുകയും, അവര്‍ ചെയ്യുന്ന തെറ്റുകള്‍ ചുണ്ടി കാണിച്ച പ്രതികരണങ്ങള്‍ പ്രസിദ്ധികരിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഒരുകാര്യം മനസ്സിലായി, അല്മായശബ്ദത്തിനു പിന്നില്‍ പ്രവൃത്തിക്കുന്നവര്‍ സഭാ വിദ്വേഷികള്‍ മാത്രമല്ല, നിരിശ്വര വാദികളും കുടിയാണ്  എന്ന്.

കത്തോലിക്കാ സഭയില്‍ ഒറ്റയായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷെ അതിനുത്തരവാദികള്‍ ആയവരോടു പ്രതികരിക്കുന്നത്തിനോ പ്രതിക്ഷേധിക്കുന്നതിനോ പകരം സഭയെ ഒന്നടങ്കം കരി വാരി തെക്കുക എന്നതാണ് അല്മായശബ്ദതിന്റെ ലക്‌ഷ്യം എന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.
ക്രിസ്തുശിഷ്യന്മാരെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വായിക്കുവാന്‍ ഇടയായി.

നമ്മുടെ വിശ്വാസത്തെ, പാരമ്പര്യത്തെ  നാം സംരക്ഷിച്ചില്ലെങ്കില്‍ മറ്റാരും നമുക്കുവേണ്ടി അത് ചെയ്യില്ല.
സഭയില്‍ നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചില വൈദികരുടെ വികലമായ ചിന്താഗതിയുടെയും പിടിവാശിയുടെയും ഭലമായി ഉണ്ടായതാണ് എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. പക്ഷെ പല സംഭവങ്ങളും വ്യക്തമായി
മനസ്സിലാക്കിയാല്‍ അതില്‍ ‍ വൈദികന്റെ പങ്കു അറുപതു ശതമാനവും ബാക്കി ഏതെങ്കിലും അല്മായന്‍ തന്റെ വ്യക്തി താല്പര്യത്തിനായി വൈദികരെ ഉപയോഗിച്ചതുമാണ് എന്നാണ്. 
വൈദികര്‍ ചെയ്യുന്ന തെറ്റുകള്‍ മേലധികാരികള്‍ വളരെ ഗൌരവത്തോടെ കാണണമെന്നും മുഖം നോക്കാതെ നടപടിയെടുക്കണം എന്നുമാണ്  സഭാ നേത്രുത്വതിനോടു അഭ്യര്തിക്കുവാനുള്ളത്. അല്ലാത്തപക്ഷം അല്മായശബ്ദം പോലുള്ള കപടര്‍ സഭയും വൈദികരെയും സമുഹമധ്യത്തില്‍ അവഹേളിക്കുന്ന കാഴ്ച ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും .

സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് എന്ന ഉറച്ച വിശ്വാസത്തോടെ, തന്റെ അഭിഷിക്തര്‍ക്കെതിരെ കൈയുയര്ത്തുന്നവരെ ദൈവത്തിനു വിടാം .

സ്നേഹപുര്‍വ്വം
ജോമോന്‍ കുന്നേല്‍